Today: 08 Sep 2024 GMT   Tell Your Friend
Advertisements
ജോലിയും ജീവിതവുമായുള്ള സന്തുലനം: ടോപ് ഫൈവില്‍ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍
Photo #1 - Europe - Otta Nottathil - work_life_balance
ബര്‍ലിന്‍: ജോലിയും വ്യക്തിജീവിതവും, അല്ലെങ്കില്‍ ഓഫീസും വീടും തമ്മിലുള്ള സന്തുലനം ആരോഗ്യകരമായിരിക്കുക എന്നത് സുപ്രധാനമാണ്. ഇക്കാര്യത്തില്‍ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുകയാണ് മനുഷ്യ വിഭവശേഷി കമ്പനിയായ റിമോട്ട്. ഇവര്‍ പുറത്തുവിട്ട ആഗോള ലൈഫ്~വര്‍ക് ബാലന്‍സ് സൂചിക പ്രകാരം ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്.

ഉയര്‍ന്ന ജി.ഡി.പിയുള്ള 100 രാജ്യങ്ങളില്‍നിന്നാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. രോഗാവധി, ചികിത്സ സഹായം, ശരാശരി ജോലി സമയം, സന്തോഷം, വൈവിധ്യം, എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള മനസ്സ് തുടങ്ങിയവയാണ് മാനദണ്ഡമായി എടുത്തിരിക്കുന്നത്. സ്പെയിന്‍, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ ടോപ് ഫൈവില്‍ ഇടം പിടിച്ചു. ഓസ്ട്രേലിയയാണ് നാലാം സ്ഥാനത്ത്

ശക്തമായ സമ്പദ്ഘടന, 32 ദിവസ വാര്‍ഷിക അവധി അലവന്‍സ്, 80% രോഗാവധി ശമ്പളം, സര്‍ക്കാര്‍ വക യൂനിവേഴ്സല്‍ ഹെല്‍ത്ത് കെയര്‍ പദ്ധതി എന്നിവയാണ് ന്യൂസിലന്‍ഡിനെ ഒന്നാമതെത്തിച്ചത്. യൂറോപ്പില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് സ്പെയിനാണ്. 36 ദിവസ വാര്‍ഷിക അവധി, അഞ്ചുദിവസ ജോലി, ഓവര്‍ടൈം അലവന്‍സ് എന്നിവയാണ് ഇവിടത്തെ പ്രത്യേകതകള്‍.

കുറഞ്ഞ പ്രതിവാര ജോലി സമയം (ശരാശരി 25.6 മണിക്കൂര്‍), ഉയര്‍ന്ന മിനിമം വേതനം, 36 വാര്‍ഷിക അവധി തുടങ്ങിയവയാണ് ഫ്രാന്‍സിന്റെ മികവുകള്‍. ഓസ്ട്രേലിയ ഒരു മണിക്കൂറിന് ഏറ്റവും കൂടുതല്‍ മിനിമം വേതനമുള്ള രാജ്യം, മികച്ച ചികിത്സ പദ്ധതി, 100 ശതമാനം മെഡിക്കല്‍ ലീവ് പേ എന്നിവയിലൂടെ മികവ് കാട്ടി. 36 ദിന വാര്‍ഷിക അവധി, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളല്‍, സൗജന്യ ചികിത്സ, വിദ്യാഭ്യാസ പദ്ധതി എന്നിവയാണ് ഡെന്‍മാര്‍ക്കിന്റെ മേന്‍മകള്‍.
- dated 22 Jun 2024


Comments:
Keywords: Europe - Otta Nottathil - work_life_balance Europe - Otta Nottathil - work_life_balance,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us